കോട്ടയം: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ അക്ഷര നഗരിയുടെ മാനം വാനോളം ഉയർത്തി കോടട്ടയം ബസേലിയസ് കോളേജിലെ കുട്ടികൾ. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിലാണ് നാടിനും കലാലയത്തിനും അഭിമാനമായി ബസേലിയോസ് കോളേജിലെ പെൺകൊടികൾ പങ്കെടുത്ത് നൃത്തം ചവിട്ടിയത്. ബസേലിയസ് കോളജിലെ എൻ.എസ്.എസ് വൊളന്റീയർമാരായ 10 അംഗ സംഘമാണ് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ ഭാരതാംബയെ വന്ദിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 480 നർത്തകരാണ് ഇവർക്കൊപ്പം റിപ്പബ്ലിക് പരേഡിൽ ഡൽഹിയിലെ രാജവീഥികളിൽ ഈ പരിപാടി അവതരിപ്പിച്ചത്. 4 ഘട്ടങ്ങളായി നടന്ന മത്സരങ്ങളിലൂടെയാണു സംഘം റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാൻ യോഗ്യത നേടിയത്.
ആരതി ഷാജി, ആദിത്യ പ്രദീപ്, ഗോപിതാ ഗോപൻ, മീര രാജ്, അഞ്ജലി പി നായർ, എം കെ ആര്യമോൾ, ആർ നന്ദന, കൃഷ്ണപ്രിയ, നീലാംബരി വർമ്മ, പി എ അമ്പിളി എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോളജിലെ കൊറിയോഗ്രഫി ക്ലബ് ഇൻ ചാർജും, സുവോളജി അധ്യാപിക യുമായ ഉമ സുരേന്ദ്രൻ , പ്രിൻസിപ്പൽ ഡോ.ബിജു തോമസ് , വൈ പ്രിൻസിപ്പൽ ഡോ.പി.ജോബി മോൾ , എൻഎസ് ഓഫീസർ ഡോ.വിജു കുര്യൻ പ്രഫ . ആഷ്‌ലി തോമസ് എന്നിവർ എല്ലാ പിന്തുണയുമായും കുട്ടികൾക്കൊപ്പം നിലനിന്നു.