സാമ്പത്തിക സർവ്വേ റിപ്പോർട്ട്‌ കാത്ത് രാജ്യം; കേന്ദ്ര ബജറ്റിന്റെ മുഖ്യ അജണ്ട ഇന്ന് അറിയാം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. അതിനു മുന്നോടിയായി ബജറ്റ് സംമ്മേളനം ഇന്ന് രാവിലെ ആരംഭിച്ചു. ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024 – 25 സാമ്ബത്തിക വർഷത്തേക്കുള്ള സാമ്ബത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി പ്രീ-ബജറ്റ് സാമ്ബത്തിക സർവേ അവതരിപ്പിക്കും. ഉച്ചയ്ക്ക് 1:00 ന് ലോക്‌സഭയിലും 2:00 ന് രാജ്യസഭയിലും സാമ്ബത്തിക സർവേ അവതരിപ്പിക്കും, എന്താണ് സാമ്ബത്തിക സർവേ റിപ്പോർട്ട്? കഴിഞ്ഞ വർഷത്തെ സാമ്ബത്തിക വിഷയങ്ങള്‍ സാമ്ബത്തിക സർവേ അവലോകനം ചെയ്യുന്നു. കൂടാതെ കാർഷിക, വ്യാവസായിക ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, പണപ്പെരുപ്പ നിരക്ക്, വ്യാപാരം, വിദേശനാണ്യ കരുതല്‍ ശേഖരം, മറ്റ് സാമ്ബത്തിക മേഖലകള്‍ എന്നിവയിലെ പ്രവണതകള്‍ സർവേ വിശകലനം ചെയ്യുന്നു.

Advertisements

ഈ വിശദമായ സർവേ, കേന്ദ്ര ബജറ്റില്‍ കൂടുതല്‍ കാര്യക്ഷമമായി തീരുമാനങ്ങള്‍ എടുക്കാൻ ഗവണ്‍മെന്റിനെ സഹായിക്കുന്നു. രാജ്യത്തിന്റെ ജിഡിപി വളർച്ചയുടെ പ്രധാന വെല്ലുവിളികള്‍ തിരിച്ചറിയാനും സാമ്ബത്തിക സർവേ സഹായിക്കുന്നു. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി, സാമ്ബത്തിക സർവേ ‘പാർട്ട് എ’, ‘പാർട്ട് ബി’ എന്നീ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്, അതില്‍ രാജ്യത്തിന്റെ ജിഡിപി വളർച്ചാ വീക്ഷണം, പണപ്പെരുപ്പ നിരക്ക്, പ്രവചനങ്ങള്‍, ഫോറെക്സ് കരുതല്‍ ശേഖരം, വ്യാപാര കമ്മി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നു. അതേസമയം, പാർട്ട് ബി സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മനുഷ്യവികസനം തുടങ്ങിയ പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നു. സർക്കാർ നടത്തുന്ന പ്രധാന പദ്ധതികളും പ്രധാന നയങ്ങളും അവയുടെ ഫലങ്ങളും സർവേ വിശദമാക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.