ഇരുട്ടുകുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളിവള്ളം നീരണിയൽ വാർഷികം നടത്തി : ജോസ് മാമ്മൂടൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : ഇരുട്ടു കുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളി വള്ളം നീരണിയൽ 40-ാം
വാർഷിക ആഘോഷം നടന്നു. അഡ്വ ഉമ്മൻ എം മാത്യു അധ്യക്ഷത വഹിച്ചു . മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ ഉദ്‌ഘാടനം ചെയ്തു. കൈനകരി സെന്റ്. മേരീസ് ചർച്ച് വികാരി ഫാ. ജോസഫ് ചെമ്പിലകം അനുഗ്രഹ പ്രഭാഷണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഡോ. ജോൺസൺ വി ഇടിക്കുള, ഡീക്കന്‍ അലക്സ് ചേന്ന൦ക്കുളം, റെന്നി മാമ്മൂടൻ, ജെറി മാമ്മൂടൻ എന്നിവർ പ്രസംഗിച്ചു.

Advertisements

കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് ഭാരവാഹികളായ ടോണി തോമസ് പുളിപറമ്പ്, ജോൺ സ്ക്കറിയ എന്നിവർ പങ്കായം, ഒന്നാം തുഴ എന്നിവ മാമ്മൂട്ടിൽ കുടുംബയോഗം പ്രസിഡന്റ്‌ കുര്യൻ ജോർജ്ജ്, ഫാ. ജോസഫ് ചെമ്പിലകം എന്നിവര്‍ നൽകി. കളിവള്ളം ശില്പി സാബു നാരായണൻ ആചാരിയെ ആദരിച്ചു.
നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിയുന്നതിന് ഉളികുത്തിയത് 2018 മാർച്ച്‌ 12ന് ആണ്. 2019 ആഗസ്റ്റ് 19 ന് ആണ് നീരണിഞ്ഞത്. മുപ്പത്തി ഒന്നേകാൽ കോല്‍ നീളവും, 46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും 3 നിലയാളുകളും ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോയിൽമുക്ക് സാബു നാരായണന്‍ ആചാരിയാണ്‌ മുഖ്യ ശില്പി. വൈക്കം വാസു ആചാരി പണിയിറക്കിയ മാമൂടൻ വള്ളം ഉമാമഹേശ്വരനും പിന്നീട് 2018 ൽ സാബു നാരായണൻ ആചാരിയും പുതുക്കി പണിതു. മാമ്മൂടൻ വള്ളം ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് വാർഷികാഘോഷം ഒരുക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.