മുണ്ടക്കയം : ലോട്ടറിയുടെ നമ്പർ തിരുത്തി വിൽപനക്കാരിയിൽ
നിന്നു പണം തട്ടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ മുണ്ടക്കയം ടൗണിൽ ലോട്ടറി വിൽപ്പന
നടത്തുന്ന കള രിക്കൽ ഓമനയ്ക്ക് നഷ്ടമായത് 2300
രൂപ. സംശയത്തിന് ഇടവരാ ത്ത രീതിയിലുള്ള
പെരുമാറ്റമാണ് തട്ടിപ്പ് നടത്തിയ യുവാവിന്റെ
ഭാഗത്തുനിന്നുണ്ടായതെന്ന് ഓമന പറയുന്നു. ടിക്കറ്റ്
എടുക്കാനെന്ന വ്യാജേന എത്തിയ യുവാവ്
തലേദിവസത്തെ
പ്രൈസ് നമ്പർ ചോദിച്ചു. റിസൾട്ട്
കാണിച്ചപ്പോൾ 500 രൂപ പ്രൈ സ് അടിച്ചിട്ടുള്ള നാല്
ടിക്കറ്റുകൾ തന്റെ പക്കലുണ്ടെന്ന് യുവാവ്
പറയുകയായിരുന്നു. ഇതിന് പകരമായി ഓമനയുടെ
കൈയിലുണ്ടായിരുന്ന 1300 രൂപയുടെ ലോട്ടറി ടിക്കറ്റും
ആയിരം രൂപയും യുവാവ് കൈപ്പറ്റുകയായിരുന്നു. ചില്ലറ
മാറി ബാക്കി 300 രൂപ തരാമെന്ന് പറഞ്ഞു പോയ
യുവാവിനെ കാണാതായതോടെയാണ് ഓമനയ്ക്ക് സംശയം തോന്നിയത്. പിന്നീട് നടത്തിയ
പരിശോധനയിൽ പ്രൈസ് അടിച്ചതെന്ന് പറഞ്ഞ് തനിക്ക് തന്ന ടിക്കറ്റ് പെൻസിൽ ഉപയോഗിച്ച് തിരുത്തിയ
ലോട്ടറി ടിക്കറ്റാണെന്ന് മനസിലായത്.
മേഖലയിലെല്ലാം യുവാവിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഓമന
പറഞ്ഞു.