ആർപ്പൂക്കര : ഫാമിലി അഡോപ്‌ഷന്റെ ഭാഗമായി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട് മെന്റിന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആർപ്പൂക്കര,മഞ്ചടിക്കരി, അതിരമ്പുഴ നൽപ്പാത്തിമല എന്നിവിടങ്ങളിൽ ആണ് ഫാമിലി അഡ്ഓപ്ഷൻ പരിപാടി നടക്കുന്നത്, മെഡിക്കൽ വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തുന്നത്തിനു കരിക്കുലത്തിന്റെ ഭാഗമായി ആണ് പ്രോഗ്രാം. മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു, കമ്മ്യൂണിറ്റി മെഡിസിൻ ഹെഡ് ഡോ.സൈറു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഡീഷണൽ പ്രൊഫസർ ഡോ. ഗീത കുമാരി സ്വാഗതം ആശംസിച്ചു. ഐസി സാജൻ വാർഡ് മെമ്പർ, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ അനൂപ ലൂക്കോസ്, അസ്സിസ്റ്റ്ന്റ് പ്രൊഫസർ ഡോക്ടർ ആശ സുകുമാരൻ,ഫാദർ ജോജി വർഗീസ് ( വികാരി, ലിസ്യൂ ചർച് ), അനൂപ് കുമാർ കെ സി ഹെൽത്ത് ഇൻസ്‌പെക്ടർ എഫ് എച് സി ആതിരമ്പുഴ, ബിജു, ജോയിസ് ആൻഡ്റൂസ് തുടങ്ങിയവർ പങ്കെടുത്തു. 134 പേർ പങ്കെടുത്തു. ചർമ്മരോഗ വിഭാഗം, ശിശു രോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം, പകർച്ചവ്യാധി വിഭാഗം തുടങ്ങിയവയുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.