കോട്ടയം സ്വദേശിയായ ടാറ്റു ആർട്ടിസ്റ്റിനെ കുമരകത്ത് റിസോർട്ടിൽ എത്തിച്ച് ലഹരി മാഫിയ സംഘം ആക്രമിച്ചതായി പരാതി; കുമരകം തണ്ണീർമുക്കം ഭാഗത്തുള്ള ബാക്ക് വാട്ടർ റിസോർട്ടിൽ വച്ച് മർദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

കോട്ടയം: കോട്ടയം കുടയംപടി സ്വദേശിയായ ടാറ്റു ആർട്ടിസ്റ്റിനെ ലഹരി മാഫിയ സംഘം കുമരകത്തെ റിസോർട്ടിൽ എത്തിച്ച് ക്രൂരമായി മർദിച്ചതായി പരാതി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ കുടയംപടി സ്വദേശി മാർട്ടിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ടാറ്റു ആർട്ടിസ്റ്റായ മാർട്ടിനെ ഒരു സംഘം ആളുകൾ റിസോർട്ടിലേയ്ക്ക് വിളിച്ചു കൊണ്ടു പോകുകയായിരുന്നു. തുടർന്ന്, റിസോർട്ടിനുള്ളിൽ തടഞ്ഞ് വച്ച് ആക്രമിസംഘം തന്നെ മർദിക്കുകയായിരുന്നുവെന്ന് മാർട്ടിൻ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാർട്ടിനെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles