കോട്ടയം :കോട്ടയം നഗരസഭാഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന റ്റി ജി സാമുവൽ അധ്യാപകനും, ഗാന്ധിജിയെപോലെ അതെ ആദർശങ്ങളിൽ ജീവിച്ചിരുന്ന അദ്ദേഹം കോട്ടയംകാരുടെ അഭിമാനമായിരുന്നെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ പറഞ്ഞു. ലഹരിക്കും മയക്കുമരുന്നിനും എതിരായി ക്ലാസുകൾ എടുക്കുകയും അതിനു വേണ്ടി ഒറ്റയാൾ സമരങ്ങൾ തുടർച്ചയായി നടത്തുകയും ചെയ്തു. അക്ഷരഅഭ്യാസമില്ലാത്ത ജനങ്ങൾക്ക് ക്ലാസ്സ് എടുത്ത് 100% സാക്ഷരത നേടുവാനും കോട്ടയം, സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യത്തെ നഗരമായതിനുള്ള അദ്ദേഹത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റ്റി ജി സാമുവൽ അനുസ്മരണവും ലഹരിവിരുദ്ധ സെമിനാറും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. പ്രവാസി അഡ്വൈസറിബോർഡും ചെയർമാൻ മുഹമ്മദ് കലാം ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസ്സ് എടുത്തു. എസ് എസ് എൽ സി , പ്ളസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ഇട്ടി ചെറിയാൻ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു, റോയി എബ്രഹാം, മാത്യു ദേവസ്യ , മധു വാകത്താനം,സുരേഷ് ലാൽ, റെജിമോൻ എന്നിവർ പ്രസംഗിച്ചു.