രാമപുരം എസ്. എച്ച്. എൽ. പി. സ്കൂളിൽ കൃഷി വിജ്ഞാന സദസ്സ് നടത്തി 

പാലാ:  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ‘കുട്ടികളും കൃഷിയിലേക്ക് ‘പദ്ധതിയുടെ ഭാഗമായി രാമപുരം എസ്. എച്ച്. എൽ. പി. സ്കൂളിൽ കൃഷി വിജ്ഞാന സദസ്സ് വിപുലമായ രീതിയിൽ നടത്തപ്പെട്ടു. രാമപുരം കൃഷി ഓഫീസർ  തെരേസ അലക്സ്‌, അസിസ്റ്റന്റ് കൃഷി ഓഫീസർ  രത്നമ്മ പി. സി. എന്നിവർ കൃഷി വിജ്ഞാന സദസ്സിന് നേതൃത്വം നൽകി. സ്കൂൾ കൃഷി സ്ഥലം സന്ദർശിച്ചു ആവശ്യമായ നിർദേശങ്ങൾ നൽകിയതിനോടൊപ്പം കുട്ടികളുമായി അവർ സംവദിക്കുകയും കുരുന്നു മനസ്സുകളിലെ കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. വീട്ടിൽ സ്വന്തമായി ഒരു കുട്ടി കൃഷിത്തോട്ടം ഉണ്ടാക്കുവാൻ കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനും ഈ കൃഷി വിജ്ഞാന സദസ്സിലൂടെ സാധിച്ചു.

Advertisements

Hot Topics

Related Articles