മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല; പ്രദേശത്ത് വൈദ്യുതി മുടങ്ങി; അപകട സ്ഥലത്തു നിന്നുള്ള തത്സമയ വീഡിയോ കാണാം

നാലുമണിക്കാറ്റിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

മണർകാട്: നാലുമണിക്കാറ്റിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഡ്രൈവറുടെ പ്രഷർ കുറഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. അപകടത്തെ തുടർന്നു മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് വൈദ്യുതി മുടങ്ങി. മണർകാട് കെ.എസ്.ഇ.ബി അധികൃതരുടെ നേതൃത്വത്തിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Advertisements

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ മണർകാട് നാലുമണിക്കാറ്റിനു സമീപം നീലാണ്ടപ്പടിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് നിന്നും തിരുവഞ്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. പത്തനംതിട്ട സ്വദേശികളായ കുടുംബം, ഇവിടെ നിന്നും എറണാകുളം ഭാഗത്തേയ്ക്കു പോകുകകായിരുന്നു. ഈ സമയം നീലാണ്ടപ്പടിയിൽ വച്ച് കാർ ഡ്രൈവർക്ക് പ്രഷർ കുറഞ്ഞ് പോകുകകയും, കാറിന്റെ നിയന്ത്രണം നഷ്ടമാകുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന്, കാർ നിയന്ത്രണം വിട്ട ശേഷം സമീപത്തെ പോസ്റ്റ് ഇടിച്ച് തകർക്കുകയായിരുന്നു. ഇതിനു സമീപത്തുണ്ടായിരുന്ന മടക്കടയും കാർ ഇടിച്ചു തകർത്തു. ഇതേ തുടർന്നു, പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിൽ വീഴുകയും, വൈദ്യുതി ലൈൻ റോഡിലേയ്ക്കു മറിഞ്ഞു വീഴുകയും ചെയ്തു. ഇതേ തുടർന്ന്, നാട്ടുകാർ ഓടിയെത്തിയെങ്കിലും വൈദ്യുതി ലൈൻകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാർ ഭയന്നു നിൽക്കുകയായിരുന്നു.

തുടർന്നു, വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്നു മണർകാട് നാലുമണിക്കാറ്റ് റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും പ്രദേശത്ത് മുടങ്ങിയിട്ടുണ്ട്. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് എത്തി അറ്റകുറ്റപണികൾ ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles