സമൂഹഅടുക്കള വീണ്ടും തുറന്നേക്കും; സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലേക്ക്; പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധത്തിന് തയ്യാറെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശക്തമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുത്ത് സര്‍ക്കാര്‍. കോവിഡ് അതിതീവ്രവ്യാപനം പ്രതീക്ഷിച്ചതിലും നേരത്തെ സംഭവിച്ചേക്കാമെന്ന വിലയിരുത്തലിലാണ് ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ സ്വീകരിച്ചത്. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേസമയം കോവിഡ് പൊസിറ്റീവാകുന്ന അവസ്ഥയുള്ളതിനാല്‍ പലര്‍ക്കും ജോലിക്ക് പുറത്ത് പോകാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പട്ടിണി ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അമേരിക്കയില്‍ നിന്നും ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ച മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisements

ഇതിന്റെ ഭാഗമായി സമൂഹഅടുക്കള വീണ്ടും തുറന്നേക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കും. മൂന്നാം തരംഗം മൂര്‍ദ്ധന്യത്തിലെത്തുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവില്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിഥി തൊഴിലാളികളെ ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റിന് വിധേയരാക്കുന്നതിന് ആവശ്യമായ നടപടികള്‍ പഞ്ചായത്ത്, വാര്‍ഡ്തല കമ്മിറ്റികള്‍ സ്വീകരിച്ചേക്കും. രണ്ടാം തരംഗത്തില്‍, വയോജനങ്ങള്‍, സാന്ത്വന ചികിത്സയിലുള്ളവര്‍, ജീവിതശൈലി രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, തീരദേശവാസികള്‍, ചേരിപ്രദേശങ്ങളില്‍ കഴിയുന്നവര്‍, കെയര്‍ ഹോമിലെ അന്തേവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വാര്‍ഡ് തല കമ്മിറ്റികള്‍ ബോധവത്ക്കരണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ മുന്‍ഗണന നല്‍കിയിരുന്നു.

അതേസമയം, ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് വിവാദമായിരിക്കെ, ഇതേക്കുറിച്ച് യാതൊരു ചര്‍ച്ചയും മന്ത്രിസഭാ യോഗത്തില്‍ നടന്നില്ല.

Hot Topics

Related Articles