കേരളത്തിന് സന്തോഷ വാര്‍ത്ത; ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി കൊച്ചിയില്‍ യൂണിറ്റ് തുറക്കും

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്ബനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്ബനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്. കൊച്ചിയിലാണ് യൂണിറ്റ് തുടങ്ങുന്നത്. കമ്ബനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങള്‍ക്കായാണ് 20,000 ചതുരശ്ര അടിയില്‍ ഇൻഫോപാർക്ക് ഫേസ് ഒന്നിലുള്ള ലുലു സൈബർ ടവറില്‍ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തില്‍ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് കമ്ബനിയുടെ തീരുമാനമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Advertisements

സംസ്ഥാന വ്യവസായ നയത്തില്‍ സുപ്രധാന മേഖലയായി കരുതുന്ന മാരിടൈം രംഗത്ത് രാജ്യത്തിൻ്റെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് എംഎസ്‍സിയുടെ വരവെന്നും ലോകോത്തര മാരിടൈം കമ്ബനിയായ കോങ്ങ്സ്ബെർഗ് കഴിഞ്ഞ മാസം കൊച്ചിയില്‍ പ്രവർത്തനം ആരംഭിച്ച്‌ വളരെ പെട്ടെന്നുതന്നെ മറ്റൊരു ആഗോള കമ്ബനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയില്‍ സഞ്ചരിക്കുന്നുവെന്ന് കൂടി തെളിയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 1970-ല്‍ ഇറ്റലിയില്‍ ജിയാൻല്യുഗി അപ്പോന്റെ സ്ഥാപിച്ച അന്താരാഷ്ട്ര ഷിപ്പിംഗ് കമ്ബനിയാണ് എംഎസ്‍സി. ഇപ്പോള്‍ ജനീവയാണ് ആസ്ഥാനം. ആഗോള കണ്ടെയ്‌നർ കപ്പല്‍ വ്യവസായത്തിന്റെ 19.7 ശതമാനവും നിയന്ത്രിക്കുന്നത് ഈ കമ്ബനിയാണ്. 790-ലധികം കണ്ടെയ്‌നർ വെസ്സലുകള്‍ കമ്ബനിക്ക് കീഴിലുണ്ട്. 55 രാജ്യങ്ങളിലായി 524 ഓഫീസുകള്‍ പ്രവർത്തിക്കുന്നു. 100,000-ത്തിലധികം ജീവനക്കാർ കമ്ബനിയില്‍ ജോലി ചെയ്യുന്നു. 215-ലധികം വ്യാപാര റൂട്ടുകളിലൂടെ സഞ്ചരിക്കുകയും 500-ലധികം തുറമുഖങ്ങളില്‍ കണക്‌ട് ചെയ്യുകയും ചെയ്യുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.