ഈരാറ്റുപേട്ടയ്ക്കു പിന്നാലെ പാലായിൽ നിന്നും കാണാതായത് പ്ലസ് വൺ വിദ്യാർത്ഥിനികളെ; ഈ കുട്ടികൾ പോകുന്നത് എങ്ങോട്ട്; ആശങ്കയിൽ പാലായിലെ നാട്ടുകാർ; പെൺകുട്ടികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കോട്ടയം: ഈരാറ്റുപേട്ടയ്ക്കു പിന്നാലെ പാലായിൽ നിന്നും പെൺകുട്ടികളെ കാണാതായതിനു പിന്നിൽ ആശങ്ക. പാലാ മുരുക്കുമ്പുഴയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നുമാണ് വ്യാഴാഴ്ചച രാവിലെ പെൺകുട്ടികളെ കാണാതായിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയെ കാണാതായിരുന്നു. ഇതിനു പിന്നാലെയാണ് പാലായിൽ നിന്നും കുട്ടികളെ കാണാതായത്.

Advertisements

പ്ലസ് വൺ വിദ്യാർത്ഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്. ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്‌കൂൾ അധികൃതരുടെ മൊഴിയെടുത്ത് പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികളായിരുന്നു ഇരുവരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ ഹോസ്റ്റലിൽ നിന്നും സ്‌കൂളിലേയ്ക്കു പോകുന്നതിനായി ഇരുവരും ഇറങ്ങിയിരുന്നു. എന്നാൽ, രണ്ടു പേരും സ്‌കൂളിൽ എത്തിയില്ല. ഇതേ തുടർന്നാണ് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്‌കൂൾ അധികൃതരെ വിളിച്ചു വരുത്തി. തുടർന്നു, മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പാലായിലെയും പരിസരത്തെയും സിസിടിവി ക്യാമറകൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികളുടെ സുഹൃത്തുക്കളെയും കണ്ടെത്തി ചോദ്യം ചെയ്യുന്നുണ്ട്.

Hot Topics

Related Articles