കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്; പരിക്കേറ്റത് വടയാർ ഏറ്റുമാനൂർ സ്വദേശികൾക്ക്

കാണക്കാരിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റ യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടയാർ സ്വദേശി മനു (21), സൂരജ് (21) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

ഏറ്റുമാനൂർ ഭാഗത്തു നിന്നെത്തിയ ബൈക്കും എതിർ ദിശയിൽ നിന്നെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ ഇരുവരും തെറിച്ചു വീണു. ഇതുവഴിയെത്തിയ നാട്ടുകാർ ചേർന്ന്, ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ വാഹനത്തിലാണ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടെയും നില ഗുരുതരമല്ല. കുറവിലങ്ങാട് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles