പാലായിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; കുട്ടികളെ കണ്ടെത്തിയത് ഈരാറ്റുപേട്ടയിൽ നിന്നും; വെറുതെ കറങ്ങാനിറങ്ങിയ കുട്ടികൾ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി

പാലായിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: പാലായിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനികളായ പെൺകുട്ടികളെ കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നാണ് പാലാ പൊലീസ് പെൺകുട്ടികളെ കണ്ടെത്തി. കുട്ടികൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഈരാറ്റുപേട്ടയ്ക്ക് കറങ്ങാൻ പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. സിനിമ കാണുക എന്നതായിരുന്നു ലക്ഷ്യമെന്നും കുട്ടികൾ പൊലീസിനോടു പറഞ്ഞു. എന്നാൽ, ആറു മണിക്കൂറോളം കുട്ടികളെ കാണാതായത് ആശങ്കയ്ക്കും ഇടയാക്കി.

Advertisements

പാലാ മുരുക്കുമ്പുഴയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നുമാണ് വ്യാഴാഴ്ച രാവിലെ പെൺകുട്ടികളെ കാണാതായിരിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്. പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നു സ്‌കൂൾ അധികൃതരുടെ മൊഴിയെടുത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്നു, സിസിടിവി ക്യാമറകൾ പിൻതുടർന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ പാലായിൽ എത്തിച്ച ശേഷം ഹോസ്റ്റലിലേയ്ക്ക് അയക്കും.

Hot Topics

Related Articles