കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ(48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീടിന്റെ പരിസരത്തു നിന്നാണ് നഫീസക്ക് പൊള്ളലേറ്റത്.
Advertisements
അടിച്ചുവാരി കൂട്ടിയിട്ട മാലിന്യങ്ങള്‍ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടയില്‍ തീ പടർന്ന് പിടിച്ചാണ് ഇവർക്ക് പൊള്ളലേറ്റത്. ഭര്‍ത്താവ്: കുഞ്ഞമ്മദ്. മക്കള്‍: മുഹമ്മദ് ഷഹാന്, ഒമര്‍ ശാമില്‍, ഷഹനാസ്. മരുമക്കള്‍: ഇര്‍ഷത്ത്, ഉമ്മുല്‍ ഹൈര്‍.