തിരുവല്ല: കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടർ, നഴ്സിംഗ് ഓഫീസർ, ക്ലീനിംഗ് സ്റ്റാഫ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, എപ്പിഡമോളജിസ്റ്റ് എന്നീ തസ്തികകളിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിലും കോഴഞ്ചേരി റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. ജനുവരി 29ന് രാവിലെ 10 മുതൽ അതത് സ്ഥാപനങ്ങളിൽ വോക്ക് ഇൻ ഇന്റർവ്യു നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്ത ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇന്റർവ്യുവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് അതത് സ്ഥാപന മേധാവിയുമായി ബന്ധപ്പെടണം. കൂടുതൽ വിവരത്തിന് ജില്ലാ മെഡിക്കൽ ഓഫീസ് ഫോൺ: 04682-222642.