കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പാലാ 110 കെ.വി സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മരം മുറിക്കുന്നതിനായി 11 ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ പെരുന്നിലം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഇടയ്ക്കാട്ടുകുന്ന്, ശാന്തിഗിരി , ആലിപ്പുഴ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി, ഇല്ലിമൂട്, പങ്കിപ്പുറം നമ്പർ,1, പങ്കിപ്പുറം നമ്പർ,2,ഏലംകുന്ന് ,ജെം എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെയും തൂമ്പുങ്കൽ , നടക്കപാടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല, കന്നുകുഴി , എള്ളുകാല വില്ലേജ് ഓഫീസ് , എള്ളുകാല എസ്.എൻ.ഡി.പി, എസ്ബിടി , ടെക്നിക്കൽ ഹൈസ്കൂൾ,അധ്യാപക ബാങ്ക്, ഡോൺ ബോസ്കോ, ഇഞ്ചക്കാട്ട്കുന്ന്,വടവാതൂർസെമിനാരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ പെരുന്നിലം, പെരിങ്ങാലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കെ പി എൽ ടൗൺ, ഫാൻസി റബേർസ്, ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാടമുറി പാണുകുന്ന്, പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മമ്പാഴക്കുന്ന്, ഓട്ടപുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെയും മാവേലി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാത്തൻകുന്ന്, പ്ലാമൂട്, ചകിരി, കാവിൽതാഴെമൂല, കനകക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പാലം പണിയുമായി ബന്ധപ്പെട്ട് കുമരകം Section പരിധിയില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.