മേൽപ്പാടി: വയനാട്ടിൽ വൻ പ്രകൃതി ദുരന്തം. ചൂരൽമലയിൽ പുഴ വഴി മാറി ഒഴുകി സ്കൂൾ ഒന്നടങ്കം ഒലിച്ചു പോയി. സൈന്യത്തെ വയനാട്ടിലേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി ക്ഷണിച്ചു. നാലു പേരാണ് ഇതുവരെയുണ്ടായ ദുരന്തത്തിൽ മരിച്ചത്. നിരവധി വീടുകളാണ് ഒലിച്ചു പോയത്. കൽപ്പറ്റ നഗരത്തിലും വെള്ളം ഒലിച്ചു കയറിയിട്ടുണ്ട്. പുഴ വഴിമാറി ഒഴുകിയതോടെ വെള്ളാർമല ജിവിഎച്ച്എസ് ആണ് പൂർണമായും ഒലിച്ചു പോയത്. ഉരുൾ പൊട്ടലിൽ അഞ്ചു പേരാണ് ഇതുവരെ മരിച്ചത്. പാലം തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എൻഡിആർഎഫ് സംഘം വയനാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. സിലൂരിൽ നിന്നും ഹെലികോപ്റ്റർ എത്തിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. ചൂരൽമലയിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ദുരന്തങ്ങൾ ഉണ്ടായത്. ചൂരൽമല പുഴയാണ് വഴിമാറി ഒഴുകിയത്. നിരവധി വീടുകളാണ് പ്രദേശത്ത് ഇപ്പോൾ തകർന്നിരിക്കുന്നത്. മൂന്ന് ഉരുൾപ്പൊട്ടലുകളാണ് പ്രദേശത്ത് ഉണ്ടായത്. പുലർച്ചെ നാലു മണിയോടെയാണ് രണ്ടാമത്തെ ഉരുൾപ്പൊട്ടൽ ഉണ്ടായത്. ഏഴു മണിയോടെ സുരൂരിൽ നിന്നുള്ള എയർലിഫ്റ്റിംങ് ടീം സ്ഥലത്ത് എത്തും. പ്രദേശത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ചൂരൽമല ടൗണിലേയ്ക്കു കടക്കുന്ന രണ്ട് പാലങ്ങളാണ് തകർന്നത്. മുണ്ടക്കയിലേയ്ക്കും, അട്ടമലയിലേയ്ക്കും പോകുന്ന രണ്ട് പാലങ്ങളാണ് പൂർണമായും തകർന്നത്. രണ്ട് മണിയോടെ ആദ്യ ഉരുൾപ്പൊട്ടൽ ഉണ്ടായി. നാലു മണിയ്ക്കാണ് രണ്ടാമത്തെ ഉരുൾപ്പൊട്ടൽ ഉണ്ടായത്.