ന്യൂഡൽഹി: സേവാ ഇന്റർനാഷണൽ ആഗോളതലത്തിൽ മികച്ച10 സേവന സംഘടനകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. സേവാഭാരതിയുടെ അന്താരാഷ്ട്ര സ്ഥാപനമായി കണക്കാക്കാവുന്ന സേവാ ഇന്റർനാഷണൽ ആഗോളതലത്തിൽ മികച്ച10 സേവന സംഘടനകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.
യുനിസെഫ്, റെഡ്ക്രോസ്, ഡോക്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, സെന്റ് ജൂഡ് ചിൽഡ്രൻസ് റിസേർച്ച് തുടങ്ങിയ പ്രസ്ഥാനങ്ങൾക്കൊപ്പമാണ് സേവാ ഇന്റർനാഷണലിന്റെ സ്ഥാനം. 2020ൽ 365-ാമത്തേതും 2019ൽ 690-ാമത്തെയും സ്ഥാനത്തായിരുന്ന സംഘടന മികച്ച റേറ്റിംഗിലൂടെ 10-ാംമതായി. ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരെ(എൻആർഐ) ഉൾപ്പെടുത്തുന്നതിനുള്ള ഒരു പ്രസ്ഥാനമായി സവാ ഇന്റർനാഷണൽ 1993 ൽ ആരംഭിച്ചു. പ്രാദേശികമായും ഇന്ത്യയിലും, പ്രത്യേകിച്ച് വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ്, സുനാമി, പാൻഡെമിക്സ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സമയങ്ങളിൽ,സഹായം എത്തിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ലോകമെമ്പാടും 25ലധികം രാജ്യങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു.