കോട്ടയം കാഞ്ഞിരപ്പളളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക് : മരിച്ചത് മണ്ണാറക്കയം സ്വദേശി

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.
മണ്ണാറക്കയം കത്തലാങ്കൽപ്പടി മുത്തുഭവൻ രാജീവാ(20)ണ് മരിച്ചത്. ഓപ്പമുണ്ടായിരുന്ന മണ്ണറാക്കയം കത്തിലാങ്കൽപടി പാലത്താനത്തു അഖിലിന് (24) പരിക്കേറ്റു.

Advertisements

വ്യാഴാഴ്ച രാത്രി 9.30 ന് മണ്ണാറക്കയത്തുവച്ചാണ് സംഭവം. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെത്തിച്ചെങ്കില്ലും രാജീവിനെ രക്ഷിക്കാനായില്ല.
പരിക്കേറ്റ അഖിലിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാജീവിൻ്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ.

Hot Topics

Related Articles