തിരുവല്ല :
കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത – ശമ്പള പരിഷ്ക്കരണ കുടിശികകൾ ഉടൻ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സെപ്റ്റംബർ 3ന് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ മേഖല മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻ ജി ഒ യൂണിയൻ തിരുവല്ല ഏരിയ ജനറൽ ബോഡി എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു.
തിരുവല്ല ഗവൺമെൻ്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന ഏരിയ ജനറൽ ബോഡി എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനൂപ് അനിരുദ്ധൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ബി. സജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.