തൃക്കൊടിത്താനത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
ചങ്ങനാശേരി: കോട്ടയം തൃക്കൊടിത്താനത്ത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വ്യാജ ചാരായവുമായി രണ്ടു പേർ പിടിയിൽ. ചങ്ങനാശേരി, തിരുവല്ല കാവുംഭാഗം സ്വദേശികളെയാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ചാരായവുമായി പൊലീസ് പിടികൂടിയത്. ചങ്ങനാശേരി പെരുന്ന ക്ഷേത്രം ഭാഗത്ത് പറാക്കുളം വീട്ടിൽ രാജേഷ് (36), തിരുവല്ല കാവുംഭാഗം പെരുംതുരുത്തി ഇടിഞ്ഞില്ലം നീളംപറമ്പിൽ സുധീഷ് (38) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തൃക്കൊടിത്താനം കൊല്ലാപുരം റോഡിൽ കഴിഞ്ഞ ദിവസം രാത്രി 09.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് വാഹന പരിശോധനയ്ക്കായി പെട്രോളിംങ് സംഘം സഞ്ചരിക്കുന്നതിനിടെ കൊല്ലാപുരം റോഡിൽ പാലം ഭാഗത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തി. ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ രണ്ട് യുവാക്കൾ ഇരിക്കുന്നുണ്ടായിരുന്നു. ഇവരുടെ കൈവശം പ്ലാസ്റ്റിക്ക് കുപ്പികളിൽ വാറ്റ് ചാരായമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ വാറ്റ് ചാരായവുമാണ് കൈവശമിരിക്കുന്നതെന്നു കണ്ടെത്തി. തുടർന്നു, ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും, 350 മില്ലി ലിറ്റർ വാറ്റ് ചാരായവും പിടിച്ചെടുത്തു. ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനസുരണം, സി.ഐ എ.അജീബ്, എസ്.ഐ അഖിൽ ദേവ്, എ.എസ്.ഐ ഷിബു, സിവിൽ പൊലീസ് ഓഫിസർ സബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.