മീനടം പള്ളിയിൽ മർത്തശ്മൂനി അമ്മയുടെഓർമ്മപ്പെരുന്നാൾ ശനിയും ഞായറും

മീനടം: സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മർത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴ് മക്കളുടെയും ഗുരുനാഥനായ ഏലിയാസറിന്റെയും ഓർമ്മപ്പെരുന്നാൾ ശനിയും ഞായറും ആചരിക്കും. ആശുപത്രിപ്പടിയിലെ മർത്തശ്മൂനി കുരിശുപള്ളിയിൽ ശനിയാഴ്ച വൈകുന്നേരം 6.15നു നമസ്‌കാരം, ഏഴിനു ഗാനശുശ്രൂഷ, 7.20നു വചനപ്രഘോഷണം ഫാ. എൽദോസ് മാത്യൂസ് കുറ്റിശ്രക്കുടി. 8.15നു മധ്യസ്ഥപ്രാർഥന. തോമസ് ഇട്ടി കോർഎപ്പിസ്‌കോപ്പ കുന്നത്തയ്യേട്ട്, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ. ജോർജ് കരിപ്പാൽ, ഫാ. തോമസ് ഏബ്രഹാം കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും. 8.30നു നേർച്ചവിളമ്പ്. മീനടം പള്ളിയിൽ ഞായറാഴ്ച രാവിലെ 7.15നു നമസ്‌കാരം, 8.15നു വിശുദ്ധ കുർബാന ഫാ. എൽദോസ് മാത്യൂസ്. 9.45നു മധ്യസ്ഥപ്രാർഥന, 10നു പ്രദക്ഷിണം എന്നിവ നടക്കും. ശുശ്രൂഷകൾക്ക് വികാരിമാരായ ഫാ. സ്വോബി മാത്യു മൂലയിൽ, ഫാ. നൈനാൻ ഫിലിപ്പ് എട്ടുപറയിൽ എന്നിവർ കാർമികത്വം വഹിക്കും.

Advertisements

Hot Topics

Related Articles