ട്രെയിൻ യാത്രക്കാരനായ കോടതി ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ചു; അസം സ്വദേശിയെ ട്രെയിനിനുള്ളിൽ നിന്നും പിടികൂടി കോട്ടയം റെയിൽവേ പൊലീസ് സംഘം

കോട്ടയം: ട്രെയിൻ യാത്രക്കാരനായ കോടതി ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയെ റെയിൽവേ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. അസം സ്വദേശിയായ ഷിബാനന്ദ ബിശ്വാസിനെ(23)യാണ് കോട്ടയം റെയിൽവേ സ്‌റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ 2.45 നായിരുന്നു കേസിനാസ്ദമായ സംഭവം. കോഴിക്കോട് സ്വദേശിയായ കോടതി ജീവനക്കാരന്റെ മൊബൈൽ ഫോണാണ് ട്രെയിനിനുള്ളിൽ നിന്നും മോഷണം പോയത്. ചെന്നൈ എക്‌സ്പ്രസിലാണ് മോഷണം നടന്നത്. ഇതേ തുടർന്ന് മൊബൈൽ ഫോൺ ഉടമ വിവരം കോട്ടയം റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു, റെയിൽവേ പൊലീസ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles