പനച്ചിക്കാട് : ഉമ്മൻ ചാണ്ടിയോടൊപ്പം ചെറുപ്പം മുതൽ പ്രവർത്തിച്ച് കോൺഗ്രസ് എന്ന വികാരം മാത്രം മനസിൽ കൊണ്ടു നടന്ന സ്വാമി വിട പറഞ്ഞത് പനച്ചിക്കാട്ടെ കോൺഗ്രസ് പ്രവർത്തകർക്ക് മനസിൽ സൂക്ഷിച്ചു വയ്ക്കുവാൻ ഒരു പാട് ഓർമകൾ സമ്മാനിച്ച്.കോൺഗ്രസ് കൂട്ടായ്മകളിലും സമരമുഖങ്ങളിലും ആദ്യവസാനംപങ്കെടുക്കുന്ന നിറസാന്നിദ്ധ്യമായിരുന്നു സുകുമാരൻ നായർ. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്വാമി എന്ന പേരു വിളിച്ചിരുന്ന സൗമ്യ വ്യക്തിത്വത്തിനു ടമയായിരുന്നു അദ്ദേഹം . കോട്ടയത്തെ എല്ലാ കോൺഗ്രസ് നേതാക്കൾക്കും പരിചയമുള്ള അവരോടെല്ലാം സ്നേഹ ബന്ധം പുലർത്തിയിരുന്ന ആദ്യവസാനം വരെ കോൺഗ്രസ് പാരമ്പര്യം കാത്തുസൂക്ഷിച്ച സ്വാമിയുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടമാണെന്ന് പനച്ചിക്കാട്ടെ കോൺഗ്രസ് നേതാക്കൾ പറയുന്നു . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ,കോൺഗ്രസ് നേതാക്കളായ ബാബു ക്കുട്ടി ഈപ്പൻ , എസ് രാജീവ് , സിബി ജോൺ ,ജോണി ജോസഫ് , ഇട്ടിഅലക്സ് , ജയൻ ബി മഠം , ജില്ലാ പഞ്ചായത്തംഗം പി കെവൈശാഖ് , പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ , റോയി മാത്യു , എബിസൺ കെ ഏബ്രഹാം, പ്രിയാ മധു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി .