പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ ഇരുവരും കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തില്‍ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
ഈ വൈദ്യുതി ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാള്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചു. തുടർന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്. ഒരാല് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാള്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പല പ്രതിവിധികള്‍ നോക്കി, ഒടുവില്‍ വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നു.