ചിങ്ങവനം : യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതിനായി സൂക്ഷിച്ച .678 ഗ്രാം എംഡിഎംഎ യുമായി എം ആർ ഐ ടെക്നീഷ്യൻ പിടിയിൽ. പനച്ചിക്കാട് പഞ്ചായത്താഫീസിനു തെക്കുഭാഗത്ത് താമസിക്കുന്ന പരുത്തുംപാറ കുഴിമറ്റം പ്ലാന്തോട്ടത്തിൽ സിബിൻ സജിയെ (30) യാണ് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് യുവാവിന്റെ വീട്ടിൽ എക്സൈസ് റെയ്ഡ് നടത്തിയത്. പ്രദേശത്തെ പല യുവാക്കളും എക്സൈസിന്റെനിരീക്ഷണത്തിലാണ്
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി ചിങ്ങവനം കുരിശ് പള്ളിക്ക് സമീപത്ത് വച്ച് മാരക മയക്ക്മരുന്ന് വില്പ്പന നടത്തുവാൻ പോകുബോൾ എക്സൈസ് സംഘം വളഞ്ഞ് പിടി കൂടുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്ത് വർഷം കഠിന തടവും, ഒരു ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതി ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ ആശുപത്രിയിലെ ടെക്നീഷ്യനായി ജോലി ചെയ്ത് വരുന്നതിനാൽ ഇയാളുടെ കൈയ്യിൽ നിന്നും മയക്ക്മരുന്ന് വാങ്ങി ഉപയോഗിക്കുന്ന വർ നിരവധിയാളുകൾ ഉണ്ടെന്ന് എക്സൈസ് കരുതുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേസ് മയക്ക്മരുന്നുകൾ കൈകാര്യം ചെയ്യുന്ന തൊടുപുഴയിലെ എൻ ഡി പി എസ് പ്രത്യേക കോടതിയിലേക്ക് മാറ്റും. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ എ.പി , കണ്ണൻ സി, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുവിനോദ്, അരുൺ. കെ.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രജനി എക്സൈസ് ഡ്രൈവർ അനസ് സി.കെ എന്നിവർ പങ്കെടുത്തു.