കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 8 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട, മറ്റപ്പള്ളി മാറ്റ് കമ്പനി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മരം മുറിക്കുന്നതിനായി 11 ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കടുവാക്കുഴി, വെട്ടിയിൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടക്കും. പാലാ 110 സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എന്നീ മടുക്കംമൂട്, ഇടിമണ്ണിക്കൽ, കളരിക്കൽ, വെരൂർ, അലുമിനിയം, ഇൻഡസ്, നടക്കപ്പാടം, കുര്യച്ചൻപടി, ചൂരനോലി, ഏലംകുന്ന്,പങ്കിപ്പുറം നമ്പർ.1, നമ്പർ.2, ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെയും മാവേലിപ്പാടം, കുളങ്ങരപ്പടി, എടത്രക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ ,മാങ്ങാനം ടെമ്പിൾ , നടേപ്പാലം , പാലാഴി, സ്കൈലൈൻ, മേനാശേരി, മുക്കാട് , കൈപ്പനാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ പെരിങ്ങാലി, കോലാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, എണ്ണക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.