പനച്ചിക്കാട്: ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ പൂവൻതുരുത്ത് വാർഡിൽ സി പി എം സ്ഥാനാർത്ഥിയുടെ ദയനീയ പരാജയത്തിന് ലോക്കൽനേതാക്കൾ വിചിത്ര വാദങ്ങളാണ് നിരത്തുന്നത് .
2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 115 വോട്ടിന് ജയിച്ച വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിന് സിപിഎം ലോക്കൽ നേതാക്കൾ മറുപടി പറഞ്ഞു വിയർക്കുകയാണ് . നിലവിലെ സി പി എം പഞ്ചായത്തംഗം രാജി വയ്ക്കുവാൻ പാർട്ടി അനുവദിച്ചതിനു ശേഷം വാർഡ് നിലനിർത്തുന്നതിനു വേണ്ടി യാതൊരു തുടർ നടപടികളും സ്വീകരിച്ചില്ല. വോട്ടർ പട്ടികയിൽ പേര്ചേർക്കുവാൻ പോലും ലോക്കൽ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ മുൻ കൈ എടുക്കാഞ്ഞതിന് വലിയ വിമർശനമാണ് നേതാക്കൾ നേരിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉചിതമായ ഒരു സ്ഥാനാർത്ഥിയെ പോലും കണ്ടെത്തുവാൻ പാർട്ടിക്കു കഴിയാത്തതും ഒടുവിൽ കോൺഗ്രസ് കുടുംബത്തിൽ നിന്നും സ്ഥാനാർതിയെ നിർത്തിയതുമെല്ലാം പാർട്ടിയുടെ കഴിവുകേടായി ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നു . നാണം കെട്ട തോൽവിക്കു ശേഷംതോറ്റ സ്ഥാനാർത്ഥി പ്രതിനിധീകരിക്കുന്ന മതവിഭാത്തെ തന്നെ പരസ്യമായി കുറ്റപ്പെടുത്തുവാ നാണ് നേതാക്കൾ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
2020 ൽ 505 വോട്ട് ലഭിച്ചെങ്കിൽ ഇത്തവണ സി പി എം ന് ലഭിച്ചത് വെറും 286 വോട്ട് മാത്രമാവുകയും തങ്ങളുടെ വോട്ടുകൾ ഉൾപ്പെടെ ബി ജെ പിക്ക് ലഭിക്കുകയും ചെയ്തതിന് എന്തെല്ലാം ന്യായീകരണം നടത്തിയാലും സ്വന്തം അണികൾക്കു പോലു ദഹിക്കുന്നില്ല എന്ന നിലയിലാണ് . വരാൻ പോകുന്ന പാർട്ടി സമ്മേളനങ്ങളിൽ നിലവിലെ ലോക്കൽ നേതൃത്വം ഈ പരാജയത്തിന്റെ പേരിൽ കൂടുതൽ വിയർക്കാനാണ് സാധ്യത .