അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മാസ് ലുക്കിൽ ക്ലാസായി മടങ്ങിയെത്തി പിണറായി വിജയൻ; ദുബായിലെത്തിയ മുഖ്യമന്ത്രിയുടെ മാസ് വേഷം സോഷ്യൽ മീഡിയയിൽ വൈറൽ

യുഎഇ: അമേരിക്കയിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ലുക്കിൽ. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ വേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കറുത്ത പാന്റും വെള്ള ഷർട്ടും ധരിച്ചെത്തിയ പിണറായിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. കടുത്ത ഇടതു പക്ഷ പ്രവർത്തകരുടെയെല്ലാം വാട്‌സ്അപ്പ് സ്റ്റാറ്റസായി പിണറായിയുടെ വൈറൽ ഫോട്ടോ മാറിയിട്ടുണ്ട്.

Advertisements

അമേരിക്കയിൽ ചികിത്സയ്ക്കായി ഈ മാസം പകുതിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോയത്. കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈൻ വഴിയാണ് ഭരണവും മന്ത്രിസഭാ യോഗവും അടക്കം നടക്കുന്നത്. ഇതിനിടെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തുമെന്നായിരുന്നു പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ, ദുബായ് എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി ദുബായിയിൽ ഇറങ്ങിയതോടെ വരവും വൈകുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ ഒൻപതു മണിയോടെയാണ് ഇദ്ദേഹം ദുൂബായിയിൽ എത്തിയത്. ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ആദ്യത്തെ രണ്ടു ദിവസം ഇദ്ദേഹത്തിന് ദുബായിയിൽ പൊതുപരിപാടികൾ ഒന്നും ക്രമീകരിച്ചിട്ടില്ല. ഫെബ്രുവരി അഞ്ചിനാണ് ഇദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടി നിർദേശിച്ചിരിക്കുന്നത്.

ദുബായ് എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്ത ശേഷം ദുബായിൽ ചിലവഴിച്ച ശേഷം ഫെബ്രുവരി ഏഴിനു മാത്രമേ ഇദ്ദേഹം മടങ്ങിയെത്തൂ. മാസ് ലുക്കിൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ വൈറലായി സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുകയാണ്. ഭാര്യകമലയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് എല്ലാം വൈറലായി മാറിയിരിക്കുന്നത്.

Hot Topics

Related Articles