തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പ്രത്യേകിച്ച് മഴ മുന്നറിയിപ്പില്ലെങ്കിലും, ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് കാലാവസ്ഥ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. അതേസമയം, നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കള്ളക്കടല്‍ പ്രതിഭാസത്തിനുള്ള സാധ്യതയും നല്‍കുന്നുണ്ട്. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകില്ല.