കോട്ടയം: കോട്ടയം കളക്ടറേറ്റ് വളപ്പിൽ കോടതിയുടെ വരാന്തയിലെ പാരപ്പെറ്റ് ഇടിഞ്ഞു വീണു. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റെ വരാന്തയുടെ സമീപത്തുള്ള പാരപ്പെറ്റാണ് ഇടിഞ്ഞു വീണത്. ഭാഗ്യം കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്.
Advertisements
കോടതിയുടെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമുണ്ട്. ഇവിടെയാണ് പാരപ്പെറ്റ് പൊളിഞ്ഞു വീണത്. പാരപ്പെറ്റ് പൊളിഞ്ഞു വീഴുന്നതിനു സമീപത്തായി നേരത്തെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. എന്നാൽ, രാവിലെ ഇവിടെ ആരും വാഹനങ്ങൾ പാർക്ക് ചെയ്തില്ല. ഇതാണ് അപകടം ഒഴിവാക്കിയത്.