അയർക്കുന്നത്ത് വീട്ടുവളപ്പിൽ തെങ്ങും തടത്തിൽ കഞ്ചാവ് കൃഷി; വീട്ടുവളപ്പിൽ നട്ടു വളർത്തിയത് അൻപതോളം കഞ്ചാവ് ചെടികൾ; 30 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടികളുമായി ഒരാൾ അറസ്റ്റിൽ; കഞ്ചാവ് ചെടിയുടെ വീഡിയോ കാണാം

കോട്ടയം: വീട്ടുവളപ്പിൽ അൻപത് കഞ്ചാവ് ചെടി കൃഷിചെയ്ത് വെള്ളവും വളവും നൽകി വളർത്തിയ കേസിൽ അയർക്കുന്നം സ്വദേശി അറസ്റ്റിൽ. അമയന്നൂർ പുരിയൻ പുറത്തു കാലായിൽ വീട്ടിൽ ശ്രീധരൻ മകൻ മനോജി (40) നെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും, അയർകുന്നം പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവു പൊതികളും കണ്ടെടുത്തു.

Advertisements

വീട്ടുവളപ്പിലെ തെങ്ങിൻ തടങ്ങളിൽ ഏകദേശം 50 ഓളം കഞ്ചാവു ചെടികളാണ് ഇയാൾ കൃഷി ചെയ്ത് പരിപാലിച്ച് പോന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി യുടെ നിർദ്ദേശാനുസരണം, കോട്ടയം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അയർ കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ആർ മധു, എസ്.ഐ മാരായ തോമസ് ജോർജ്ജ്, രാധാകൃഷ്ണൻ, ആന്റണി മാത്യു, സിവിൽ പൊലീസ് ഓഫിസർമാരായ നിപിൽ, ഗിരീഷ് രാജൻ, ശ്രീനിഷ്,രമേശൻ ചെട്ടിയാർ,ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി നായർ,തോംസൺ കെ മാത്യു,അജയകുമാർ, അനീഷ് വി.കെ. ഷിബു പി.എം, ഷമീർ സമദ് ,അരുൺ എസ്സ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

Hot Topics

Related Articles