ആറാട്ടുകുളങ്ങരയിൽ 55 പവൻ സ്വർണ്ണം മോഷണം ; പ്രതിയുമായി വൈക്കത്ത് പോലീസ് തെളിവെടുപ്പ് നടത്തി 

വൈക്കം: ആറാട്ടുകുളങ്ങരയിലെ വീട്ടിൽ നിന്നും 55 പവനോളം സ്വർണ്ണാഭരണൾ മോഷ്‌ടിച്ച കേസിൽ കർണാടക സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. കർണാടക സ്വദേശി ഉമേഷ് റഢി (42)നെ കണ്ണൂർ തളിപ്പറമ്പ് പൊലീസാണ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച കണ്ണൂരിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഉമേഷ് റഢി പൊലീസിൻ്റെ പിടിയിലാകുന്നത്. തുടർന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ വൈക്കത്ത് മോഷണം നടത്തിയ വിവരം തളിപ്പറമ്പ് പൊലീസിനോടു സമ്മതിക്കുകയായിരുന്നു.

Advertisements

കഴിഞ്ഞ മാർച്ച് 12ന് വൈക്കം ആറാട്ടുകുളങ്ങര തെക്കേ നാവള്ളിൽ എൻ.പുരുഷോത്തമൻ നായരുടെ വീട്ടിൽ നിന്നാണ് പട്ടാപകൽ 55 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിച്ചത്. ഗൃഹനാഥനും ഭാര്യയും മകളെ  ചികിത്സയ്ക്കായി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയിരുന്നതിനാൽ വീട്ടിൽ സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കണ്ണൂരിലെ മോഷണത്തിൽ റിമാൻഡിലായ ഉമേഷ് റഢിയെ വൈക്കത്തെ മോഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പു നടത്തുന്നതിനായി വൈക്കം പൊലീസ് വെള്ളിയാഴ്ച കസ്‌റ്റഡിയിൽ വാങ്ങി. വൈക്കം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തലയോലപ്പറമ്പ് മിടായിക്കുന്നം തട്ടുംപുറത്ത് ടി.കെ മധുവിന്റെ വീട്ടിൽ നിന്നും മോഷണം നടത്തിയ വിവരം ഇയാൾ സമ്മതിച്ചു. കഴിഞ്ഞ ജൂൺ 21 ന് പട്ടാപകലാണ് ഇവിടെയും മോഷണം നടത്തിയത്.12 പവനും 13,000 രൂപയുമാണ് അവിടെ നിന്നും അപഹരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ ജീവനക്കാരയ മധുവും ഭാര്യയും മക്കളെ സ്കൂളിൽ വിട്ട ശേഷം ജോലിക്ക് പോയിരുന്നതിനാൽ ആരും ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികളായ മധുവിൻ്റെ മക്കൾ വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഇവിടെയും  എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.സംഭവ ദിവസം ഇയാളെ കണ്ട മധുവിൻ്റെ അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞു.സംഭവ ദിവസം ഇരു വീടുകളിലും ആളില്ലെന്ന് ഉറപ്പ് വരുത്തി ആയുധം ഉപയോഗിച്ച് വാതിൽ കുത്തിതുറന്നാണ് ഇയാൾ രണ്ടിടങ്ങളിലും മോഷണം നടത്തിയത്. വൈക്കം പോലീസ് പ്രതിയെ ഇരു സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.