കോട്ടയം : 132 വർഷം പാരമ്പര്യമുള്ള കോട്ടയം സെന്റ് ജോസഫ്സ് കോൺവന്റ് ഗേൾസ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 9.00 മണി മുതൽ 3.00 മണി വരെ നടക്കും. വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിക്കും. വിദ്യാർത്ഥികൾക്കൊപ്പം പൂർവ്വാധ്യാപകരും ഈ സംഗമത്തിൽ പങ്കു ചേരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9072969625 എന്ന നമ്പറിൽ ബന്ധപ്പെടുക.
Advertisements