വൈക്കം: മരിയൻ തീർത്ഥാടന കേന്ദ്രമായ ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ തിരുനാളിന് കൊടിയേറി. 15നാണ് തിരുനാൾ.ഇന്നലെ വൈകുന്നേരം അഞ്ചിന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് ഒഴലക്കാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.
Advertisements
ഫാ.പീറ്റർകാഞ്ഞിരക്കാട്ടുകാരി, ഫാ.ചാക്കോ കിലുക്കൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് വികാരി റവ. ഡോ.പീറ്റർകണ്ണമ്പുഴയുടെ കാർമ്മികത്വത്തിൽ തിരുനാൾ കൊടിയേറ്റ് നടന്നു. ഫാ. ജോസ് ഒഴലക്കാട്ട്, സഹവികാരി ഫാ. ജോസഫ്മാക്കോ തക്കാട്ട്, ഫാ. അമൽ പെരിയപ്പാട്ട്, പ്രസുദേന്തി തോമസ് ആലുംചുവട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.