കോട്ടയം: കെ ജി എൻ യു ജില്ലാ പ്രസിഡൻ്റും കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംങ്ങ് ഓഫീസറുമായ വിപിൻ ചാണ്ടിയെ മർദ്ധിച്ച എൻ ജി ഒ യൂണിയൻ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കേരളാ ഗവ: നഴ്സസ് യൂണിയൻ ഭാരവാഹികൾആവശ്യപ്പെട്ടു. കേരളാ ഗവ: നഴ്സസ് യൂണിയൻ ജില്ലാ പ്രസിഡൻ്റും കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംങ്ങ് ഓഫീസറുമായ വിപിൻ ചാണ്ടിയെ മർദ്ധിച്ച എൻ ജി ഒ യൂണിയൻ നേതാക്കളായ രാജേഷിനും ശരത്തിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെ ജി എൻ യു സംസ്ഥാന പ്രസിഡൻ്റ് സന്തോഷ്.കെ.എസും, സംസ്ഥാന ജന:സെക്രട്ടറി എസ്.എം അനസും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യ മന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും സംഘടന നിവേദനം നൽകിയിട്ടുണ്ടെന്ന് സംഘടനയുടെ സംസ്ഥാനജനറൽ സെക്രട്ടറി എസ്എംഅനസ്
അറിയിച്ചു.