മഴക്കെടുതി രൂക്ഷം; നാല് സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം; 32 പേർ മരിച്ചതായി റിപ്പോർട്ട്

ദില്ലി: ഉത്തരേന്ത്യയിലെ മഴക്കെടുതിയില്‍ നാല് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. രാജസ്ഥാൻ, അസം, മേഘാലയ, ബീഹാർ എന്നീ 4 സംസ്ഥാനങ്ങളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനിടെ ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ 32 പേർ മരിച്ചതായാണ് കണക്ക്. രാജസ്ഥാനില്‍ വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ 22 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. അതേസമയം, മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു.

Advertisements

മഴയില്‍ തകർന്ന റോഡുകള്‍ നന്നാക്കുന്നതിനായി അമർനാഥ് തീർത്ഥയാത്ര താല്‍കാലികമായി നിർത്തി വെച്ചിട്ടുണ്ട്. വ്യാപകമഴയില്‍ ഹരിയാനയിലെ ചണ്ഡീഗഡിലും ഗുരുഗ്രാമിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ഗുരുഗ്രാമില്‍ നിന്നും ദില്ലിയിലേക്കുള്ള പ്രധാന പാതയിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ദില്ലിയിലും കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദില്ലിയില്‍ 3 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.