കോട്ടയം : ബേക്കർ കോളേജ് ഫോർ വിമൻ പത്താം വാർഷികം വെള്ളിയാഴ്ച ആഘോഷിച്ചു. സി എസ് ഐ, എം കെ ഡി, ട്രഷററും, കോളേജ് ബർസാറും കൂടിയായ റവ. ജിജി ജോൺ ജേക്കബ്, പ്രാർത്ഥനയോടുകൂടി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ‘പുനർ-ക്രമീകരണം ‘ എന്നർഥമുള്ള “മെറ്റാനോയിയ” ആയിരുന്നു ദശവർഷ ആഘോഷത്തിന്റെ പ്രമേയം. സിലബസ്സിനു പുറമേ, ആറ് പ്രധാന പ്രോജക്ടുകൾ കോളേജ് വിഭാവനം ചെയ്തവതരിപ്പിച്ചു.
കോളേജിൻ്റെ വിഷൻ ബോർഡ്, സി എസ് ഐ, മധ്യകേരള മഹായിടവക ബിഷപ്പും കോളജ് മാനേജരുമായ റൈറ്റ്. റെവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അനാച്ഛാദനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ചാക്കോ നിർദിഷ്ട പദ്ധതികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. മാനസികാരോഗ്യവും സൗഖ്യവും എന്ന ആദ്യ പ്രോജക്ട്, ടിഎംഎഐസി മുൻ ഡയറക്ടറും ജേ-സീസ് കൗൺസിലിംഗ് നെസ്റ്റിന്റെ കൗൺസിലറുമായ റവ.ഡോ.ജേക്കബ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻ്റ് ഓഫ് ദി ഇയർ അവാർഡ്, കോളേജ് മാനേജർ, ഐശ്വര്യ ആർ കർത്തയ്ക്ക് സമ്മാനിച്ചു. ശ്രീമതി അർച്ചന സുകുമാരൻ, ശ്രീമതി ഷെറിൻ ജോൺ പി എന്നിവർ ആശംസകൾ അർപ്പിച്ചു.