പാൽ ഗുണനിലവാര ബോധവൽക്കരണ പരിപാടി ഓഗസ്റ്റ് 16ന്

കോട്ടയം: ക്ഷീരോൽപാദകർ, ഉപയോക്താക്കൾ എന്നിവർക്കായി ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും രാമപുരം ക്ഷീരസഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാൽ ഗുണനിലവാര ബോധവൽക്കരണ പരിപാടി ഓഗസ്റ്റ് 16 ന് നടക്കും. രാവിലെ 10ന് രാമപുരം സെന്റ് തോമസ് ഹാളിൽ (റോസറി ഗ്രാമം) രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആൽബിൻ ഇടമനശേരിൽ, ക്ഷീരസംഘം പ്രസിഡന്റ് വിൻസെന്റ് എബ്രഹാം മാടവന, ബിേനായി സെബാസ്റ്റിയൻ, സെക്രട്ടറി സിനി സോമരാജൻ എന്നിവർ പങ്കെടുക്കും.

Advertisements

തുടർന്ന് നടക്കുന്ന ക്ലാസിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ മോഡറേറ്ററാകും. ജില്ലാ ഗുണനിയന്ത്രണ ഓഫീസർ ജാക്വിലിൻ ഡൊമനിക്, ക്ഷീരവികസന ഓഫീസർമാരായ അനു കുമാരൻ, ജൂലി ജോസ്, ലാബ് ടെക്‌നീഷ്യൻ ടോം തോമസ് എന്നിവർ ക്ലാസെടുക്കും. പാലിന്റെ ഗുണ മേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തും.

Hot Topics

Related Articles