സി.ഐ.എസ്.എഫില്‍ 1149 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; പ്ലസ്ടു പാസായവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സി.ഐ.എസ്.എഫ്) കോണ്‍സ്റ്റബിള്‍/ ഫയര്‍മാന്‍ (cisf constable recruitment 2022) തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രാജ്യത്തെമ്പാടുമുള്ള 1149 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് പാസായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 18 വയസിനും 23 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്ത് പരീക്ഷയുണ്ടായിരിക്കും. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുണ്ടായിരിക്കും. മാര്‍ച്ച് 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Advertisements

ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സയന്‍സ് സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. 18 വയസിനും 23 വയസിനും ഇടയിലായിരിക്കണം പ്രായം. ഉയരം കുറഞ്ഞത് 170 സെന്റീമീറ്റര്‍ ആണ് വേണ്ടത്. നെഞ്ചളവ് 80 മുതല്‍ 85 സെന്റീമീറ്റര്‍ വരെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപേക്ഷിക്കാനായി സി.ഐ.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://cisfrectt.in സന്ദര്‍ശിക്കുക. ഹോം പേജില്‍ കാണുന്ന Login ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് New Registration എന്ന ടാബില്‍ ക്ലിക്ക് ചെയ്യാം. ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി പൂരിപ്പിക്കുക.ശമ്പളംസി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ശമ്പള സ്‌കെയില്‍- 21,700 രൂപ മുതല്‍ 69,100 രൂപ വരെ (പേ ലെവല്‍-3) എഴുത്ത് പരീക്ഷയ്ക്കു പുറമെ ഫിസിക്കല്‍ എഫിഷ്യന്‍സ് ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുമുണ്ടായിരിക്കും.

Hot Topics

Related Articles