കോട്ടയം: വയനാട് ദുരിതാശ്വാസ സഹായവുമായി ഡിവൈഎഫ്ഐ നിർമ്മിക്കുന്ന 25 വീടുകൾക്ക് സഹായവുമായി കൊല്ലാട് മേഖലാ കമ്മിറ്റി. സ്ക്രാപ്പ് ചലഞ്ചിലൂടെയും, പായസ ചലഞ്ചിലൂടെയും, ഓട്ടോറിക്ഷാ തൊഴിലാളികൾ നൽകിയ ഒരു ദിവസത്തെ കളക്ഷനിലൂടെയും സമാഹരിച്ച തുകയാണ് കൈമാറിയത്. 101751 രൂപയാണ് ഡിവൈഎഫ്ഐ കൊല്ലാട് മേഖലാ കമ്മിറ്റി കൈമാറിയത്. തുക ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി ഏറ്റുവാങ്ങി.
Advertisements