‘നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുത്’; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സംഘാടകർ

തിരുവനന്തപുരം: നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളം കളി ഒഴിവാക്കിയതായി സർക്കാർ അറിയിച്ചിരുന്നു. ഈ വർഷത്തെ ഓണം ആഘോഷങ്ങളും വള്ളംകളിയുമാണ് സർക്കാർ ഒഴിവാക്കിയത്.

Advertisements

വളളംകളി മാറ്റിവെച്ചാൽ സൊസൈറ്റിക്ക് വൻനഷ്ടം ഉണ്ടാകുമെന്ന് ഇവർ നിവേദനത്തിൽ പറയുന്നു. വളളങ്ങൾ പരിശീലനത്തിനും മറ്റുമായി പണം ചെലവഴിച്ചു കഴിഞ്ഞു. വളളംകളി മാറ്റിയാൽ വളളങ്ങൾക്ക് ഗ്രാൻറ് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും വേണ്ടെന്ന് കോർപ്പറേഷനും തീരുമാനിച്ചിരുന്നു. എന്നാൽ തൃശൂർ കോർപ്പറേഷൻ്റെ തീരുമാനം ഏകപക്ഷീയമെന്ന് ആരോപിച്ച് പുലികളി സംഘാടകസമിതി രംഗത്തെത്തിയിരുന്നു. കോർപ്പറേഷൻ നിലപാട് തിരുത്തിയില്ലെങ്കിൽ പുലികളി നടത്താൻ സംഘാടകസമിതി തയ്യാറാവുമെന്ന് സംഘാടകസമിതി അംഗം അഡ്വ ബേബി പി ആൻ്റണി പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.