സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; മൂന്നാഴ്ചയ്ക്കകം കൊവിഡ് കേസുകൾ കുറയുമെന്നു മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകൾ നല്ലരീതിയിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് രണ്ടുവർഷമാകുമെന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വാക്കുകൾ.

Advertisements

കോവിഡ് മൂന്നാംതരംഗത്തിൽ ഒമിക്രോൺ വകഭേദമാണ് പടരുന്നത്. രോഗം ബാധിച്ച ഒട്ടുമിക്ക ആളുകളിലും ഒമൈക്രോൺ വകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണിനെ നിസാരമായി കാണരുത്. ജാഗ്രത തുടരണം. നിലവിൽ വ്യാപനതോത് കുറഞ്ഞിട്ടുണ്ട്. അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകൾ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ. കഴിഞ്ഞ ആഴ്ചകളിൽ വ്യാപനത്തിന്റെ വളർച്ചാനിരക്ക് 200 ശതമാനം കടന്നും മുന്നോട്ടു പോയിരുന്നു. ഇപ്പോൾ 58 ശതമാനത്തിലാണ്. വരും ദിവസങ്ങളിൽ വ്യാപനം കുറയുമെന്നാണ് വിലയിരുത്തൽ. നിലവിൽ തന്നെ തിരുവനന്തപുരത്ത് കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങി.

എറണാകുളത്തും ഒരാഴ്ച കൊണ്ട് കോവിഡ് കേസുകൾ കുറയുമെന്നാണ് പ്രതീക്ഷ. മറ്റു ജില്ലകളിലും കോവിഡ് കേസുകൾ പീക്കിൽ എത്തിയിട്ട് കുറയുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. നിലവിൽ മരണസംഖ്യ വർധിക്കാത്തതും ഗുരുതരമാകുന്ന കേസുകൾ കുറഞ്ഞുതന്നെ നിൽക്കുന്നതും ആശ്വാസം നൽകുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.