കൊവിഡ് ഇന്ത്യയിലെത്തിയിട്ട് രണ്ടു വർഷം; രാജ്യത്ത് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് തൃശൂരിൽ; കൊവിഡിന്റെ പിടിയിൽ വലഞ്ഞ് രാജ്യം

തിരുവനന്തപുരം: കോവിഡ് ഇന്ത്യയിലെത്തിയിട്ട് ഇന്ന് രണ്ടുവർഷം പൂർത്തിയായി. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു. ലോകത്തെ വൈറസ് ബാധയുടെ ഭീതിയിൽ നിർത്തിയ കോവിഡ് രോഗം ഇന്ത്യയിലെത്തിയിട്ട് രണ്ടുവർഷം. രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു.

Advertisements

2020 ജനുവരി 30-ന് സ്വരാജ് റൗണ്ടിലുള്ള ജനറൽ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയായിരുന്നു അത്. അന്ന് അഡ്മിറ്റായിരുന്നവരെല്ലാം രോഗഭയത്താൽ ആശുപത്രിവിട്ടിരുന്നു. ഇതുവരെ കോവിഡ് കേരളത്തിൽ മാത്രം 53,191 പേരുടെ ജീവനെടുത്തു. രോഗികൾ 58.25 ലക്ഷം കടന്നു.

Hot Topics

Related Articles