അതിരമ്പുഴ: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡിങ് റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ 78 വിദ്യാർത്ഥിനികൾ അണിനിരന്ന നൃത്ത പരിപാടി വേറിട്ട ഒരു കാഴ്ചയായി. സ്കൂൾ മാനേജർ ഫാ. നവീൻ മാമൂട്ടിൽ പതാകയുയർത്തി. സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ ജോസി മരിയ കൃതജ്ഞതയും പറഞ്ഞു. ഐറിൻ ട്രീസ ജോബിൻ, ഐറിൻ അന്ന ജിനു എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹൈസ്കൂൾ, യുപി വിഭാഗങ്ങളിലെ കുട്ടികളുടെ ദേശഭക്തിഗാനവും ഉണ്ടായിരുന്നു. അധ്യാപകരായ ജോബിൻ. ജെ. മുകളേൽ,പോൾ തോമസ്, ജൂബിൻ. പി.ജോർജ്, സി. ടെസ്ന, സി. മെറിൻ, ബിജി ബെന്നി, ട്രെയിനിങ് ടീച്ചേഴ്സ്, പിടിഎ വൈസ് പ്രസിഡന്റ് മഞ്ജു ജോർജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.