ആന്റി കറപ്ഷൻ മിഷൻ സ്വാതന്ത്ര്യദിനാഘോഷം ജസ്റ്റിസ് കമൽ പാഷ ഉദ്ഘാടനം ചെയ്തു

തിരുവല്ല : സ്വാതന്ത്ര്യം എന്നാൽ മനുഷ്യന്റെ മനസ്സിലുള്ള സ്വാതന്ത്ര്യം ആകണം. മനുഷ്യന്റെ മനസ്സ് സ്വതന്ത്രമല്ലെങ്കിൽ അവന് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. ചങ്ങലയ്ക്കുള്ളിൽ അല്ലെങ്കിലും നമ്മുടെ മനസ്സ് സ്വതന്ത്രമല്ലെങ്കിൽ നമ്മൾ അടിമകളാണെന്ന് ഡോ. ബി ആർ അംബേദ്ക്കർ സ്വാതന്ത്ര്യത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളതായി
ജസ്‌റ്റിസ് കമാൽ പാഷ പറഞ്ഞു. ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന നേതൃയോഗവും സ്വാതന്ത്ര്യ ദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കവിയൂർ ശങ്കരമംഗലം പബ്ലിക് സ്കൂളിൽ നടന്ന യോഗത്തിൽ ദേശീയ പ്രസിഡണ്ട് ഡോ. രാജീവ് രാജധാനി അധ്യക്ഷതവഹിച്ചു. ദേശീയ ചെയർമാൻ ഡോ. പി ആർ വി നായർ മുഖ്യപ്രഭാഷണവും ദേശീയ വൈസ് ചെയർമാൻ എൻ ആർ ജി പിള്ള ഐഡന്റിറ്റി കാർഡ് വിതരണവും വിരമിച്ച സൈനികർക്കുള്ള അവാർഡ് ദാനവും നടത്തി.
സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി, ദേശീയ സെക്രട്ടറി കെ പി ചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി .ടി ശ്രീകുമാർ, ഇ മനീഷ്, തോമസ് വൈദ്യൻ, സുജിത് മണ്ണൂർക്കാവ്, ഉണ്ണികൃഷ്ണൻ ചോലയിൽ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles