തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് എച്ച് എസ് എസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു 

വൈക്കം : എ ജെ ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് എച്ച് എസ് എസ് തലയോലപ്പറമ്പ് 

Advertisements

78-ാമത് സ്വാതന്ത്ര്യ ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. സ്റ്റാഫ് സെക്രട്ടറി ഫെബി റ്റി എന്ന് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീലത എസും ഹെഡ്മിസ്ട്രസ് സി മായാദേവി യും ചേർന്ന് പതാക ഉയർത്തി. പി റ്റി എ പ്രസിഡൻ്റ് എം എ അക്ബർ , എസ് പി സി സി പി ഒ മാരായ  അനിൽ , ഉഷാകുമാരി, അധ്യാപ കരായ അജിത്ത്, സിബി ജി നായർ, ബിന്ദു , ശ്രീരേഖ , വഹീദ , രമ്യ , ജയിൻ കുമാർ , അനധ്യാപകർ, രക്ഷിതാക്കൾ , വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു . പതാക ഉയർത്തലിനു ശേഷം എസ്പിസി , ജെ ആർ സി ,  എൻ എസ് എസ് കുട്ടികളുടെ വർണ്ണോജ്വലമായ സ്വാതന്ത്ര്യ ദിന റാലി നടന്നു.

Hot Topics

Related Articles