വൈക്കം: വൈക്കം ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും പച്ചക്കറി തൈ വിതരണവും നടത്തി. ലയൺസ് ക്ലബ് പ്രസിഡൻ്റ് വി.വി. സുരേഷ് കുമാർ ദേശിയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് അങ്കണത്തിൽ നടന്ന യോഗത്തിൽ മാത്യു കെ .ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ലയൺസ് ക്ലബ് സെക്രട്ടറി റിട്ട. ക്യാപ്ടൻ എ.വിനോദ് കുമാർ, ബി. ജയകുമാർ, പി.എം. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements