വൈക്കം തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ  സ്വാതന്ത്ര്യദിനാഘോഷം നടത്തി 

വൈക്കം: തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പാർവണേന്ദുവിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം  തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് റിട്ട.ക്യാപ്ടൻ എ. വിനോദ് കുമാർ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയ്ക്ക് ശേഷം റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡൻ്റ് സിറിയക് ജോണി അധ്യക്ഷത വഹിച്ചു. കൃഷ്ണമ്മ കാട്ടിക്കുഴി,  കൃഷ്ണകുമാർ കനകാ നിവാസ്, എസ്. ശ്യാംകുമാർ ഉദയത്തിൽ,അമ്പിളി ടി.വിനോദ്, ആർ. ബേബി, ജയശ്രീ പൈനുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles